ബ്ലോഗറിലുള്ള ബ്ലോഗുകളുടെ മലയാളം കമന്റുകള്‍ പിന്മൊഴിയിലേക്കു വിടാന്‍ വളരെ എളുപ്പമാണു്. Settings->Comments->Comment Notification Address-ല്‍ pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നു കൊടുത്താല്‍ മതി. വേര്‍ഡ്‌പ്രെസ്സിലാണെങ്കില്‍ ഇതത്ര എളുപ്പമല്ല. എങ്കിലും അതിനു് ഇപ്പോള്‍ ചില സംവിധാനങ്ങളുണ്ടു് – പ്രധാനമായി ഏവൂരാന്റെ പരിശ്രമത്തിന്റെ ഫലമായി. വേര്‍ഡ്‌പ്രെസ്സ് രണ്ടു വിധത്തില്‍ ഉപയോഗിക്കാം. wordpress.com-ല്‍ സൌജന്യമായി ഒരു പേജ് കിട്ടും. ബ്ലോഗര്‍ പോലെ തന്നെ. ബ്ലോഗറിനെ അപേക്ഷിച്ചു് പല നല്ല ഗുണങ്ങളും ഉണ്ടെങ്കിലും, ചില കാര്യങ്ങളില്‍ ബ്ലോഗറിനെക്കാള്‍ മോശവുമാണു്. സ്വന്തമായ […]
↧